priyanka accompanies husband vadra to ed office then takes charge as general secretary
കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത് ബിജെപിക്ക് ശക്തമായ താക്കീത് നല്‍കികൊണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചത് പ്രിയങ്കയായിരുന്നു. ഇരുവരും ഇഡി ഓഫീസിലെത്തിയ ശേഷമാണ് പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് തിരിച്ചത്.